വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാളയാര്‍ കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി തേടിയിട്ടുണ്ട്.

13 വയസുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13നും, ഒമ്പതു വയസുള്ള ഇളയ കുട്ടിയെ 2014 മാര്‍ച്ച് നാലിനും ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Top