കേരളത്തിൽ കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നവസാനിക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലകളിൽ നിലവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. രോഗ തീവ്രത കൂടുതലുള്ളയിടങ്ങളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

നിരോധനാജ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണം നിലനിർത്താനും നിർദേശമുണ്ട്.

Top