15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോകളുടെ നിരോധനം നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം നാളെ മുതല്‍ പ്രബല്യത്തില്‍ വരും. അന്തരീക്ഷ മലിനീകരണം പരിഗണിച്ചാണ് ഇത്തരം ഓട്ടോകള്‍ നിരോധിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം. സി.എന്‍.ജി, എല്‍.എന്‍.ജി, അല്ലെങ്കില്‍ വൈദ്യുതിയിലേക്ക് മാറാം.

2006ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിക്കുന്നത്. 2021 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നല്‍കിയിരുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Top