ന്യൂഡല്‍ഹി: രാജ്യത്താകമാനം ബാങ്ക് ജീവനക്കാര്‍ ഇന്നു മുതല്‍ പണിമുടക്കിലേയ്ക്ക്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നതിനാലാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വേതന കരാര്‍ പുതുക്കണം, ശമ്പളത്തില്‍ കാലാനുസൃതമായ വര്‍ധനവ് നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എ.ടി.എം സെക്യുരിറ്റി ഉദ്യോഗസ്ഥരും പണിമുടക്കില്‍ പങ്കെടുക്കും. 2017 നബംബര്‍ ഒന്നിനാണ് അവസാനമായി വേതന കരാര്‍ പുതുക്കിയത്.