കൊല്ലം: ആര്യങ്കാവില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്നും പകരം മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് രാസവസ്തു കലര്‍ത്തിയിരിക്കുന്നതെന്നും പ്രാഥമിക നിഗമനം.
സംഭവം സ്ഥിരീകരിക്കാന്‍ വെള്ളം പരിശോധനയ്ക്കായി അയച്ചു. ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത് കണ്ടെത്തുന്നതിനായി ബോട്ടില്‍ പരിശോധന നടത്തുമെന്നും ഇതിനായി ഫിഷറീസ് വകുപ്പന്റെ സഹായം തേടുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.