കുര്‍ബാനം തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ബസിലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല

എറണാകുളം : കുര്‍ബാന തര്‍ക്കവുമായ് ബന്ധപ്പെട്ട് എറണാകുളത്തെ സെന്റ് മേരീസ് ബസിലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട പള്ളിയാണ് സമാധാനാന്തരീഷം തിരിച്ചുവരുന്നതുവരെ തുറക്കില്ലെന്ന് അറിയിച്ചത്. ക്രിസ്മസ് ദിനത്തില്‍ തുറക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു. ക്രിസ്മസ് ദിനത്തില്‍ പള്ളി തുറന്ന് ആരാധന പുനരാരംഭിക്കാന്‍ സമവായമായിട്ടുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പൂതവേലില്‍ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. തര്‍ക്കത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പള്ളി അടഞ്ഞുകിടക്കുകയാണ്.

സമാധാനാന്തരീക്ഷം ഉടലെടുക്കുന്നതുവരെ ഇതേസ്ഥിതി തുടരുമെന്നാണ് ഇടവക അംഗങ്ങള്‍ക്കായി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയത്. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുര്‍ബാന നടത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് പള്ളിയിലെ പ്രശ്നങ്ങള്‍ക്കു തുടക്കം. കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

Top