മോസ്‌കോ: ഫിഫ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്നത്തെ മത്സരത്തില്‍ ബെല്‍ജിയം താരം റൊമെലു ലുകാകു ഇറങ്ങില്ല. ബെല്‍ജിയന്‍ പരിശീലകനായ റോബേര്‍ട്ടോ മാര്‍ട്ടിനെസാണ് ഇക്കാര്യം അറിയിച്ചത്.
ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഏറ്റ പരിക്കാണ് ലുകാകുവിനെ പുറത്ത് ഇരുത്തുന്നത്. പരിക്ക് സാരമുള്ളതല്ല എങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരം ലുകാകുവിന് ആവശ്യമുള്ള വിശ്രമത്തെക്കാള്‍ ഒരു ദിവസം നേരത്തെയാണെന്ന് മാര്‍ട്ടിനെസ് പറഞ്ഞു.
രണ്ട് മത്സരങ്ങളില്‍ നിന്നായി 4 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ കെയ്‌നിന്റെ തൊട്ടു പിറകിലായിരുന്നു. ഇന്ന് ബാറ്റ്ഷുവയി ആകും ലുകാകുവിന് പകരം ബെല്‍ജിയത്തിനായി ഇറങ്ങുക. പരുക്ക് മൂലമുള്ള താരത്തിന്റെ സ്‌കാനിങ് കഴിഞ്ഞതായും പരുക്ക് സാരമുള്ളതല്ല എന്നുമാണ് മാര്‍ട്ടിനസ് അറിയിച്ചത്.
ഇംഗ്ലീഷ് നിരയില്‍ ഇന്ന് എറിക് ഡയര്‍ക്ക് അവസരം നല്‍കുമെന്ന് ഇംഗ്ലീഷ് കോച്ച് സൗത് ഗേറ്റ് പറഞ്ഞു.