ലോകം കാത്തിരിക്കുന്ന ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ ജേതാവിനെ ഇന്നറിയാം

ലണ്ടന്‍: ലോകത്തിലെ ഫുട്‌ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആ സൂപ്പർ താരത്തെ ഇന്നറിയാം.

ഇന്ന് എട്ടുമണിക്ക് ലണ്ടനില്‍ നടക്കുന്ന ചടങ്ങിൽ 2017ലെ ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.

നിലവിലെ ജേതാവ് റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയ്ക്കാണ് അവാർഡിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

ബാലൺ ദ്യോർ പുരസ്‌കാരം നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ അവാർഡാണ് ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍ അവാര്‍ഡ് .

ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍ അവാര്‍ഡിന്റെ ആദ്യത്തെ അവാര്‍ഡ് 2016ല്‍ ക്രിസ്റ്റ്യാനോയാണ് നേടിയത്.

ലയണല്‍ മെസ്സി, മെസ്സിയുടെ മുന്‍ സഹതാരവും ഇപ്പോള്‍ പിഎസ്​ജി താരവുമായ നെയ്മര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

റയലിനായി ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് റൊണോള്‍ഡോയ്ക്ക് സാധ്യത കല്‍പിക്കപ്പെടാന്‍ കാരണം.

മികച്ച വനിതാ താരം, പുരുഷ കോച്ച്, വനിതാ കോച്ച്, മികച്ച ഗോള്‍കീപ്പര്‍, ഫിഫ പുഷ്‌കാസ് അവാര്‍ഡ്, ഫാന്‍ അവാര്‍ഡ്, ഫെയര്‍പ്ലെ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. ലോക ഇലവനേയും ഇന്ന് തിരഞ്ഞെടുക്കും.

പുരുഷ കോച്ചിനുള്ള സാധ്യതാ പട്ടികയില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം മാനേജര്‍ മാസ്സിമില്യാനോ അല്ലെഗ്രി, റയല്‍ മാനേജര്‍ സിനദിന്‍ സിദാന്‍, ചെല്‍സി കോച്ച് അന്റോണിയോ കോണ്ടെ എന്നിവരാണ് ആദ്യ മൂന്നില്‍ ഇടം നേടിയിരിക്കുന്നത്.

മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള അവാര്‍ഡ് പട്ടികയില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബൂഫന്‍, റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലർ നവാസ്, ബയറണ്‍ താരം മാനുവല്‍ നൂയര്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പിക്കപ്പെടുന്നത്

Top