വാഗ്ദാനം പാലിച്ച് ടെസ്‌ല ; ഏറ്റവും വലിയ ബാറ്ററി വിപണിയില്‍ എത്തിച്ചു

ലോകത്തെ ഏറ്റവും വലിയ ബാറ്ററി വിപണിയില്‍ അവതരിപ്പിച്ച് ടെസ്‌ല.

30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷിയുള്ള ബാറ്ററിയാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്.

100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനമാണ് ഇതോടെ കമ്പനി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ ടെസ്‌ല സ്വന്തമാക്കിയത്.

കാറ്റാടിപ്പാടങ്ങളില്‍ നിന്നാണ് 40 ശതമാനത്തിലധികം വൈദ്യുതി ഓസ്‌ട്രേലിയയില്‍ ഉല്‍പാദിപ്പിക്കുന്നത്.

കാറ്റിന് ശക്തി കുറയുമ്പോള്‍ വൈദ്യുതി ലഭ്യത പ്രയാസത്തിലാകും. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ടെസ്‌ലയുടെ ഭീമന്‍ ബാറ്ററി.

കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ ബാറ്ററികളില്‍ ശേഖരിച്ചുവെയ്ക്കുന്ന വൈദ്യുതിയ്ക്ക് സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Top