തമിഴ്നാട്ടിൽ ജോലി സമയം മാറ്റുന്നതിന് സ്റ്റാലിൻ സർക്കാർ അവതരിപ്പിച്ച ബില്ലിന് തിരിച്ചടി

ചെന്നൈ: തമിഴ്നാട്ടിലെ ജോലി സമയം മാറ്റുന്നതിനായി സ്റ്റാലിൻ സർക്കാർ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ജോലിസമയം 12 മണിക്കൂർ ആയി ഉയർത്താനുള്ള നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തിയത്. ജോലി സമയം 12 മണിക്കൂർ ആകുമ്പോൾ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും എന്തായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സ്റ്റാലിൻ സർക്കാർ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. മുന്നണിയിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഉയർന്നു. ഇതോടെ ബില്ല് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മുന്നണിയിൽ നിന്ന് അടക്കം കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജോലി സമയത്തിൽ പരിഷ്കരണം നടത്തുന്നത് സംബന്ധിച്ച ബില്ല് കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലാണ് സർക്കാർ ഇന്ന് പിൻവലിച്ചത്.

Top