ക്രൈസ്തവ വോട്ട് ലക്ഷ്യം “ലൗ ജിഹാദ്” കാമ്പയിനുമായി ബി.ജെ.പി.

കൊല്ലം: നിയമസഭാതിരഞ്ഞെടുപ്പിൽ ക്രൈസ്തവവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി. ‘ലൗ ജിഹാദ്’ കാമ്പയിനുമായി രംഗത്ത്. ‘ഹൃദയം പണയംവെക്കരുത്’ എന്നപേരിൽ ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിലാണ് വിവിധപരിപാടികൾ സംഘടിപ്പിക്കുന്നത്.

സിറോ മലബാർ സഭാ സിനഡ് തന്നെ ലൗ ജിഹാദിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിൽ കാമ്പയിൻ നടത്തുന്നത് ഗുണകരമാകുമെന്നാണ് ബി.ജെ.പി.നേതൃത്വത്തിന്റെ വിലയിരുത്തൽ. ജസ്നയുടെ തിരോധാനം മുൻനിർത്തിയാണ് പ്രചാരണപരിപാടികൾ നടത്തുക. എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാകും. ഈ വിഷയത്തിൽ ബി.ജെ.പി.ക്കു പുറത്തുള്ള ക്രിസ്ത്യൻനേതാക്കളെ ഉൾപ്പെടുത്തി സെമിനാറുകളും ചർച്ചകളും നടത്താനും ബി.ജെ.പി. നേതൃത്വം ലക്ഷ്യമിടുന്നു.

സംഘപരിവാർകേന്ദ്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി. ആദ്യമായാണ് പരസ്യമായി രംഗത്തിറങ്ങുന്നത്.

Top