ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. സംസ്ഥാന അധ്യക്ഷന്മാര്, ദേശീയ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.
ഇന്ത്യ സഖ്യത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ യോഗത്തില്‍ ആവിഷ്കരിക്കും. 300 ലധികം സീറ്റുകള്‍ നേടി അധികാര തുടര്‍ച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്. വനിതാ സംവരണം, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസന നേട്ടങ്ങള്‍ എന്നിവ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം.