പിരിവ് നല്‍കിയില്ല; വ്യാപാരിക്ക് നേരെ ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി

-bjp

കൊല്ലം: പിരിവ് നല്‍കിയില്ലെന്ന കാരണത്തില്‍ കൊല്ലം ചവറയില്‍ വ്യാപാരിക്ക് ബിജെപി ജില്ലാഭാരവാഹിയുടെ ഭീഷണി.

ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മനോജിനെ സമീപിച്ചു. എന്നാൽ 3000 രൂപയേ നൽകാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാർട്ടി തരുന്ന രസീതിലെ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു.

അന്ന് വൈകിട്ട് സുഭാഷ മനോജിനെ ഫോണിൽ വിളിക്കുകയും 5000 രൂപ നൽകണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ ജില്ലാ നേതാക്കൾ ഒത്തുതീർപ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

Top