നോട്ട് നിരോധനത്തിന്റെ മറവില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് പി. ചിദംബരം

ന്യൂഡല്‍ഹി: മൂന്ന് മുതല്‍ നാലു ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നോട്ടു നിരോധനത്തിനു പിന്നില്‍ നടന്നതെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരം. എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാര്‍ പറഞ്ഞിരുന്ന നാല് ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തില്ലെന്നും, കള്ളപ്പണം വെളുപ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ആളുകളുടെ ജീവനും തൊഴിലും ഇത് മൂലം നഷ്ടമായി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇനി 13000 കോടിയോളം മാത്രമാണ് റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താനുള്ളത്. ഈ പണം നേപ്പാളിലോ ഭൂട്ടാനിലോ ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. 13000 കോടി രൂപക്ക് നൂറോളം പേരുടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Top