കൊല്ലം: നീരാവില്‍ ആണികുളത്ത് ചോരകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആണികുളത്ത് ചിറയ്ക്ക് സമീപമുള്ള വീടിന്റെ പിന്നിലാണ് കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
അന്യസംസ്ഥാനക്കാരിയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ സംശയം തോന്നിയ ഡോക്ടര്‍ അഞ്ചാലുംമൂട് പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പിന്‍വശത്ത് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പൊലീസ് അന്വേഷണം നടത്തിവരുന്നു.