മൃതദേഹങ്ങള്‍ തമ്മില്‍ മാറി; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു

deadbody

മലപ്പുറം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ തമ്മില്‍ മാറി. അതറിയാതെ അതിലൊരാളുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

ആളുമാറി സംസ്‌കരിച്ചതറിഞ്ഞ് കല്ലറ പൊളിച്ച് ആശുപത്രിയില്‍ മൃതദേഹം തിരിച്ചെത്തിക്കുകയായിരുന്നു. മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്.

അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. അവര്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് മറിയാമയുടെ ബന്ധുക്കള്‍ മൃതശരീരം ഏറ്റു വാങ്ങാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Top