തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രങ്ങള്‍.
മീനുകള്‍ മൃതശരീരം ഭക്ഷിക്കാറില്ലെന്നും, കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ് വ്യക്തമാക്കി.
ഓഖി ദുരന്തത്തെ തുടര്‍ന്നു നടന്ന ഇത്തരം പ്രചരണങ്ങള്‍ മീന്‍വിപണിയെ ബാധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.
കടല്‍ മല്‍സ്യങ്ങള്‍ വാങ്ങുന്നതില്‍ ചിലര്‍ വിമുഖത കാണിക്കുന്നതായി കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞിരുന്നു.