കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ശാസ്ത്രജഞന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍

ന്യൂഡൽഹി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ച ന്യൂക്ലിയര്‍ ശാസ്ത്രജഞന്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍ കണ്ടെത്തി.

64 കാരനായ ശാസ്ത്രജഞന്‍ ഡോ.യഷ്‌വീര്‍ സൂഡിനെയാണ മരിച്ച നിലയില്‍ കണ്ടെത്തിത്. മൃതദേഹത്തിന് നാലു ദിവസമെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന നിഗമനം.

യഷ്‌വീര്‍ രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതരായ മൂന്നു പേരും പുറംലോകവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല.

ഇരു സഹോദരങ്ങൾക്കും മാനസികമായി പ്രശ്നമുള്ളവരാണ്. വീട്ടില്‍ നിന്ന ദുര്‍ഗന്ധം ഉയരാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പൊലീസില്‍ അറിയിച്ചു.

തുടർന്ന് പൊലീസെത്തി ബലപ്രയോഗത്തിലൂടെ വീട്ടില്‍ കയറിയപ്പോഴാണ് ശാസത്രജഞന്റെ ശരീരം പ്ലാസ്റ്റിക് ഷീറ്റില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2015-ലാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ ക്വാര്‍ട്ടേഴസ് ഒഴിഞ്ഞ യാഷവീര്‍ ഗവേഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു ഇടുങ്ങിയ മുറിയിലാണ് സഹോദരങ്ങളോടൊപ്പം കഴിഞ്ഞിരുന്നത്.

സാധാരണ മരണമായിരുന്നു ശാസത്രജഞന്റെതെങ്കിലും അദ്ദേഹത്തിന് പോഷകാഹാരക്കുറവ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും പോഷകാഹാരക്കുറവുണ്ട്. ഇരുവരെയും ഹ്യൂമന്‍ ബിഹേവിയന്‍ ആന്റ സയന്‍സസ് ഇന്‍സറ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിരമിച്ചതിനു ശേഷം യഷ്‌വീര്‍ തന്റെ പെന്‍ഷനോ ഗ്രാറ്റിവിറ്റിയോ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രഥാമികാന്വേഷണത്തില്‍ നിന്ന് വ്യകതമായത്.

Top