കാസര്‍കോട്: പാണത്തൂരില്‍ കാണാതായ സന ഫാത്തിമ(നാല്)യുടെ മൃതദേഹം കണ്ടെത്തി.
നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്നും സനയുടെ മൃതദേഹം കണ്ടെത്തിയത്.
പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് വീട്ട് മുറ്റത്ത് നിന്ന് കാണാതായത്.
ഒരാഴ്ചയായി കുട്ടിക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. വീടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിനരികെ കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി.
ഒരു കിലോമീറ്റര്‍ അകലെ പുഴയിലാണ് ഈ നീര്ച്ചാല് ചേരുന്നത്. റോഡിനോട് ചേര്‍ന്ന് പൈപ്പിലൂടെയാണ് നീര്‍ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്.
പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ ആരേലും തട്ടികൊണ്ടുപോയതാണോ എന്നും സംശയം ഉയര്‍ന്നിരുന്നു.