തൃശൂർ: വീട്ടിൽനിന്നു കാണാതായ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപ്പാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെ ആണ് ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 22നായിരുന്നു നിജിഷയുടെയും ഹരികൃഷ്ണന്റെയും വിവാഹം.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടിൽനിന്ന് കാണാതായത്. രാവിലെ പത്തരയോടെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. മരണകാരണം വ്യക്തമല്ല. കണ്ടശാംകടവ് അന്തിക്കാട് വീട്ടില്‍ സുരേഷ് – രാജശ്രീ ദമ്പതികളുടെ മകളാണ്.