ഡമാസ്കസ്: സിറിയയിലെ ഏറ്റവും വലിയ ഗ്യാസ് ഫാക്ടറിയായ ഹയാനില് ബോംബ് ആക്രമണം നടത്തിയതിന്റെ ചിത്രങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഐഎസുമായി ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
കാഴ്ചയില്‍ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്നു തോന്നുന്നതായി ഡമാസ്കസ് ഓയില്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിറിയയിലെ പ്രധാന വരുമാനമാര്‍ഗമാണ് ഹയാന് ഫാക്ടറി.