ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത അമേരിക്കന്‍ സംഗീത റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനത്തുക സ്വന്തമാക്കി ചെന്നൈ ബാലന്‍ ലിഡിയന്‍ നാദസ്വരം. ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്ക്കോണ്ടോ മാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് പതിമൂന്നുകാരനായ ലിഡിയന്‍ ഫൈനലില്‍ കടന്നത്.
എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയായിരുന്ന ലിഡിയന്‍, ദി ടെയ്ല്‍ ഓഫ് സാര്‍ സാല്‍ട്ടന്‍ എന്ന ഓപ്പറയ്ക്കുവേണ്ടി 1899ല്‍ നിക്കോളായ് ഒരുക്കിയ ലിഡിയന്‍ നിക്കോളായ് റിംസ്‌കി-കൊറാസ്‌കോവിന്റെ ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീയാണ് പിയാനോയില്‍ വായിച്ചത്. ആദ്യം സാധാരണ നിലയില്‍ തുടങ്ങി പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ ലിഡിയന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. പിന്നീട് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും ലിഡിയന്‍ പിയോനോയില്‍ മാന്ത്രികത തീര്‍ക്കുകയായിരുന്നു. ഷോയുടെ അവതാരകനായ ജെയിംസ് കോര്‍ഡന്‍ ഷോയുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.