പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം.തൃശൂര്‍ പുത്തന്‍ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂര്‍ സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
പൊലീസിനെ കണ്ട സിയാദ് അവരെ അസഭ്യം പറയുകയും ഷാപ്പിനുള്ളില്‍ നിന്നും കത്തിയെടുത്ത് പുറത്തേക്ക് വരികയുമായിരുന്നു. പുറത്തെത്തിയ ഇയാള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കു നേരെ നേരെ കത്തി വീശുകയും ചെയ്തു. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്ത്. 32-ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണ് സിയാദെന്ന് പൊലീസ് പറഞ്ഞു.
ഒരു കുടുംബം ഉണ്ടെന്ന് ഓര്‍ത്തോ സാറേ’യെന്നും വിഡിയോയില്‍ പറയുന്നു. പുത്തന്‍പീടികയിലെ ഷാപ്പിന് മുന്നില്‍ ബഹളമുണ്ടാക്കിയ ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.