ആരാധകരുടെ അഭിപ്രായം മാനിച്ചാണ് തിളക്കമേറിയ കെടിഎം ഡ്യൂക്കിനെ മാറ്റിയെടുത്തത്.
കെടിഎം ഡ്യൂക്ക് 390യെ തിളക്കമേറിയ ഓറഞ്ച് പെയിന്റ് സ്‌കീമിന് പകരം ബ്ലാക് കസ്റ്റം നിറത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബെംഗളൂരു ഡീലര്‍ഷിപ്പാണ് മോഡലിന് നിറവ്യത്യാസത്തിലുള്ള പുതിയ മാറ്റം നല്‍കിയത്. കെടിഎം ഡ്യൂക്കിന്റെ ഓറഞ്ച് നിറത്തിന് എല്ലാവരുടെയും അഭിരുചിയെ തൃപ്തിപ്പെടുത്താനായില്ല എന്നതാണ് സത്യം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂക്ക് 390യുടെ തിളക്കം കുറക്കാന്‍ തീരുമാനിച്ചത്. മികവാര്‍ന്ന റൈഡിംഗ് ശേഷിയും, ഹൈപ്പര്‍ അഗ്രസീവ് മുഖഭാവവുമാണ് പുത്തന്‍ ഡ്യൂക്ക് 390യുടെ പ്രധാന ആകര്‍ഷണം.
ഹൈപ്പര്‍അഗ്രസീവ് കെടിഎം ഡ്യൂക്ക് 390യ്ക്ക് സ്റ്റെല്‍ത്ത് ബ്ലാക് കളര്‍ സ്‌കീം അനുയോജ്യമാണെങ്കിലും 10,000 രൂപ അധിക വിലയില്‍ ഡീലര്‍ഷിപ്പ് ഒരുക്കിയ ഡ്യൂക്ക് 390 സ്റ്റിക്കറിംഗിലാണ് പാളിപ്പോയത്.
ഡെക്കേല്‍ സ്റ്റിക്കറിംഗില്‍ കാട്ടിയ അലംഭാവം ഡ്യൂക്ക് 390യുടെ രൂപത്തെ തന്നെ തകര്‍ത്തിരിക്കുകയാണ്.
2016 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ ഡ്യൂക്ക് 390യെ കെടിഎം അവതരിപ്പിച്ചത്.
ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇന്ത്യന്‍ യുവതലമുറയെ സ്വാധീനിച്ച ബൈക്കാണ് കെടിഎം ഡ്യൂക്ക് 390.
എന്നാല്‍ 2013 ലാണ് ആദ്യമായി ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിപ്പിച്ചത്.