തുടര്‍ച്ചയായി നാലാം ദിനവും ഓഹരി സൂചികകള്‍ അവസാനിപ്പിച്ചത് നേട്ടത്തില്‍

sensex

മുംബൈ: നാലാം വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 200 പോയിന്റിലേറെ ഒരു തവണ ഉയര്‍ന്നെങ്കിലും 118.45 നേട്ടത്തില്‍ 33478.35ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 28.10 പോയിന്റ് ഉയര്‍ന്ന് 10326.90ലുമെത്തി.

ബിഎസ്ഇയിലെ 1465 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, സിപ്ല, ബജാജ് ഓട്ടോ, ലുപിന്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐടിസി, ടിസിഎസ്, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top