സെന്‍സെക്‌സ് 258 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചിക ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 258.07 പോയിന്റ് ഉയര്‍ന്ന് 31,646.46ലും നിഫ്റ്റി 88.35 പോയിന്റ് നേട്ടത്തില്‍ 9.884.40-ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1786 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 796 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.

ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top