കടയില്‍ നിന്ന് ബള്‍ബ് അടിച്ച് മാറ്റിയ എ എസ് ഐ പിടിയില്‍

നെടുമങ്ങാട് :കടയില്‍ നിന്ന് ബള്‍ബ് അടിച്ച് മാറ്റിയതിന് എ എസ് ഐ പിടിയില്‍.

നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥനായ എ എസ് ഐ ജിജോ കുട്ടപ്പന്‍ ആണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലെ പൊലീസ് പെട്രോളിങ്ങിനിടെയാണ് സംഭവം.

നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് പോകുന്ന വഴിയിലുളള കുളവിക്കോണം ജംഗ്ഷനിലെ ബേക്കറിയില്‍ എ എസ് ഐ യും പാര്‍ട്ടിയും സാധനങ്ങള്‍ വാങ്ങാന്‍ കയറുകയും.സാധനം വാങ്ങി പോലീസ് സംഘം മടങ്ങിയ ശേഷം നടത്തിയ അന്വേഷണത്തില്‍ വരാന്തയില്‍ ഉണ്ടായിരുന്ന ബള്‍ബ് കാണാതായതായി ഉടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എ എസ് ഐ ബള്‍ബ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് നെടുമങ്ങാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ജിജോവിനെതിരെ കടയുടമ പരാതി നല്‍കുകയായിരുന്നു.

ദൃശ്യങ്ങള്‍ സഹിതമാണ് പരാതി എന്നതിനാല്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

മുന്‍പ് ഒരു കേന്ദ്രമന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസില്‍ ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു.

Top