ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടു; ബസ് ചാര്‍ജ് കുറഞ്ഞതാണ് കാരണം

തൃശ്ശൂര്‍: ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടെന്ന് പരാതി. തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയെയാണ കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടത്. അരുണ ബസിലെ കണ്ടക്ടര്‍ കുട്ടിയ ഇറക്കി വിട്ടത്. ബസ് ചാര്‍ജ് കുറവാണെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്.

രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്ന് ആയിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം.

വഴിയില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടില്‍ എത്തിച്ചത്. സംഭവത്തില്‍ അരുണ ബസിനെതിരെ കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top