റെയില്‍പാളങ്ങളുടെ സുരക്ഷാനിരീക്ഷണത്തിന് പറക്കും ക്യാമറ

drone1

തിരുവനന്തപുരം: റെയില്‍പാളങ്ങളുടെ സുരക്ഷാനിരീക്ഷണത്തിന് ഡ്രോണ്‍. പാളങ്ങളിലെ വിള്ളല്‍, ഇളകി മാറല്‍, തീപിടിത്തം, ക്രോസിങ് സംവിധാനങ്ങളുടെ സ്ഥാനമാറ്റം, പാളം കൂടിച്ചേരുന്ന ഭാഗങ്ങളിലെ തകരാര്‍, അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം എന്നിവയാണ് നിരീക്ഷിക്കുക.

റൂര്‍ക്കി ഐ.ഐ.ടിയാണ് അത്യാധുനിക സംവിധാനം വികസിപ്പിക്കുന്നത്. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ട്രാക്ക്മാന്‍മാരാണ് ഇപ്പോള്‍ ഈ ജോലി ചെയ്യുന്നത്.

Top