ന്യൂയോര്‍ക്ക് : ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്റെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മിലാന് യുവേഫ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ വിലക്ക് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (സി.എ.എസ്) നീക്കി.
ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ജൂണിലാണ് യുവേഫ രണ്ടു വര്‍ഷത്തേക്ക് മിലാനെ വിലക്കിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളായ ചാമ്പ്യന്‍സ് ലീഗ്, യൂറോപ ലീഗ് എന്നിവയില്‍ നിന്നുമാണ് യുവേഫ മിലാനെ വിലക്കിയിരുന്നത്. തുടര്‍ന്ന് യുവേഫയുടെ വിലക്കിനെതിരെ മിലാന്‍ സി.എ.എസിനെ സമീപിക്കുകയായിരുന്നു.