എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന് ; മാധ്യമ പ്രവര്‍ത്തക ഹൈക്കോടതിയില്‍

saseendran

കൊച്ചി: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ടെലിഫോണ്‍ വിവാദ കേസില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും വ്യക്തിപരമായ സംഭവമായതിനാല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ കേസിലെ നടപടികള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഹര്‍ജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും.

Top