ദുരിതാശ്വാസനിധി വക മാറ്റി എന്ന കേസ്; അടുത്തമാസം പത്തിലേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റി എന്ന കേസ് പരിഗണിക്കുന്നത് ലോകായുക്ത അടുത്തമാസം പത്തിലേക്ക് മാറ്റി. ഹരജി ലോകായുക്ത ഫുള്‍ ബഞ്ചിന് വിട്ട നടപടി ചോദ്യംചെയ്തത് പരാതിക്കാരന്‍ ഹൈക്കോടതി സമീപിച്ചത് പരിഗണിച്ചാണ് കേസ് മാറ്റിയത്.

രണ്ടുതവണ ഫുള്‍ ബെഞ്ച് ഇരുന്നിട്ടും ഒന്നും നടന്നിട്ടില്ലെന്നും ഇനി കേസ് മാറ്റണമെന്ന് ആവശ്യപ്പെടരുതെന്നും ഉപലോകായുക്ത പറഞ്ഞു. കേസ് മാറ്റരുതെന്നും ഫുള്‍ ബെഞ്ച് വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ലോകായുക്ത അംഗീകരിച്ചില്ല.

 

Top