കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നിമിന്റെ മരണ കാരണം ഗുരുതരമായ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ അപ്പക്‌സ് ബോര്‍ഡിന്റെയും റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്ജ്, ഒന്നാം വര്‍ഷ പി.ജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ.ബിനോ ജോസ്, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരടക്കം 15 പേര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഷംന. പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിരുന്നെങ്കിലും ഭേദമാകാത്തതിനാല്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഇഞ്ചക്ഷന്‍ നല്‍കുകയും തുടര്‍ന്ന് ബോധരഹിതയായി വീഴുകയുമായിരുന്നു.
കുത്തിവെപ്പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 18 നാണ് ഷംന ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.