തിരുവനന്തപുരം: നിപ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് മാരകമായ പകര്‍ച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചങ്ങോരത്തെ കിണറിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. ഇവയില്‍ വൈറസിന്റെ സാന്നിധ്യമില്ലെന്നു കണ്ടെത്തി. മറ്റു മൃഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. പരിശോധിച്ച നാല് സാമ്പിളുകളും നെഗറ്റീവായി. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും.