ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രം

ദില്ലി: ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രം. സര്‍ക്കാരിന്റേത് ക്രിമിനല്‍ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമര്‍ശിച്ചു. 93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ നിസഹായതയറിയിച്ച് പഞ്ചാബ് രംഗത്തെത്തി. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പൂര്‍ണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം ദില്ലിയില്‍ മഴ പെയ്യുന്നുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യത.

Top