കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22 ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവില്‍ സര്‍വീസില്‍ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് വ്യക്തികളെ നിയമിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
2021 ഒക്ടോബറില്‍ കമ്മീഷന്‍ വീണ്ടും 31 ഉദ്യോഗാര്‍ത്ഥികളെ ജോയിന്റ് സെക്രട്ടറിമാരായും ഡയറക്ടര്‍മാരായും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായും നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തു. നിലവില്‍, എട്ട് ജോയിന്റ് സെക്രട്ടറിമാരും 16 ഡയറക്ടര്‍മാരും ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടെ 33 സ്‌പെഷ്യലിസ്റ്റുകള്‍ പ്രധാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്.സാധാരണയായി, ജോയിന്റ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നീ തസ്തികകള്‍ കൈകാര്യം ചെയ്യുന്നത് സിവില്‍ സര്‍വീസ് ഉദ്യോ?ഗസ്ഥരാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് എന്നിവയില്‍ നിന്നാകും ഈ ഉദ്യോ?ഗാര്‍ത്ഥികള്‍. 2018 ജൂണിലാണ്, പേഴ്‌സണല്‍ മന്ത്രാലയം 10 ??ജോയിന്റ് സെക്രട്ടറി റാങ്ക് തസ്തികകളിലേക്ക് ആദ്യമായി ലാറ്ററല്‍ എന്‍ട്രി മോഡ് വഴി അപേക്ഷ ക്ഷണിച്ചത്.. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തിയത്. 10 ജോയിന്റ് സെക്രട്ടറിമാരും 28 ഡയറക്ടര്‍/ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടെ 38 സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ ഇതുവരെ സര്‍വീസില്‍ ചേര്‍ന്നു.
2018ല്‍ ആരംഭിച്ച ലാറ്ററല്‍ എന്‍ട്രി സ്‌കീമിന് കീഴില്‍ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലാണ് റിക്രൂട്ട്മെന്റുകള്‍ നടക്കുന്നത്. പ്രത്യേക വൈദ?ഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് പുതിയ രീതി. ലാറ്ററല്‍ എന്‍ട്രി സ്‌കീമിന് കീഴില്‍, സ്വകാര്യ മേഖലയില്‍ നിന്നോ സംസ്ഥാന സര്‍ക്കാര്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നോ ആണ് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്.പ്രത്യേക മേഖലയില്‍ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ഈ നിയമനങ്ങള്‍ നടത്താം.