‘ഒമിക്രോൺ’ വ്യാപിച്ച സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി കേന്ദ്രം

മിക്രോൺ വ്യാപനം കൂടിയ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം. കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക. വാക്‌സിനേഷൻ ഊർജിതമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.

കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി കൂടി ഉടലെടുത്തതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോദനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

Top