കൊച്ചി: മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പരിശോധന തുടങ്ങിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.
ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാന്‍ എസ്എഫ്ഐഒയ്ക്ക് കഴിയും.
അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സിപിഐഎം പിന്തുണ.
മാസപ്പടി വിവാദത്തില്‍പ്പെട്ട കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വര്‍ഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നല്‍കിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.