ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.

ഇതനുസരിച്ച് കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കേണ്ട ആവശ്യം വരില്ല. മാത്രമല്ല, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതുമേഖലാ ഊര്‍ജ്ജ കമ്പനികള്‍ സ്ഥാപിക്കും. കൂടാതെ, ഇലക്ട്രിക് ബസ്സുകളിലെയും മറ്റും ചാര്‍ജ് തീര്‍ന്ന ബാറ്ററി തിരികെ നല്‍കി ചാര്‍ജ് ചെയ്തവ ലഭ്യമാക്കുന്നതിന് പ്രധാന മെട്രോ നഗരങ്ങളിലെ ഡിപ്പോകളില്‍ സൗകര്യമൊരുക്കും.

2030 ഓടെ സമ്പൂര്‍ണ്ണ വൈദ്യുത കാര്‍ രാജ്യമായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ചില പ്രധാന പദ്ധതികളാണിവ. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനുമായി ചേര്‍ന്നാണ് ഈ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുന്നത്.

2020 ഓടെ 67 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാനാണ് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ പരിശ്രമിക്കുന്നത്.

Top