ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ‘വീക്ഷണം’ പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
പത്രവുമായി ബന്ധപ്പെട്ട ബാലന്‍സ് ഷീറ്റുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.
കമ്പനിയുടെ ഡയറക്ടര്‍മാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരില്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത കമ്പനികളെയാണ് ഷെല്‍ കമ്പനികളുടെ ലിസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഇതേതുടര്‍ന്ന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, പ്രവാസി വ്യവസായി എം എ യൂസുഫലി അടക്കം 1.6 ലക്ഷം ഡയറക്ടര്‍മാരെ അയോഗര്യാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു.