മോദിക്ക് പ്രശംസ; വി മുരളീധരനെതിരെ വിദ്യാര്‍ഥികളുടെ കൂവല്‍ പ്രതിഷേധം

കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ വിദ്യാർഥികളുടെ കൂവൽ പ്രതിഷേധം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പ്രസ്താവനയാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശം കൂടിയായതോടെ കൂവൽ ശക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി. പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസംഗം.

Top