കരിമ്പിന്റെ ന്യായവില ക്വന്റലിന് 340 രൂപയായി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

ര്‍ഷക പ്രതിഷേധം പ്രതിസന്ധി തീര്‍ത്ത ഘട്ടത്തില്‍ കരിമ്പിന്റെ ന്യായവില കേന്ദ്ര സര്‍ക്കാര്‍ ക്വന്റലിന് 340 രൂപയായി ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്ആര്‍പിയേക്കാള്‍ 8% കൂടുതലാണ്. പുതുക്കിയ നിരക്ക് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ പഞ്ചസാര മില്ലുകള്‍ 10.25% വീണ്ടെടുക്കുമ്പോള്‍ കരിമ്പിന് ക്വിന്റലിന് 340 രൂപ ന്യായ വില ആയി നല്‍കും.

സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതി 2025-26വരെ തുടരാനും കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനിച്ചു. 1179.72 കോടി രൂപയുടെ പദ്ധതിക്കായി 885.49 കോടി രൂപ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും നല്‍കും.

ബഹിരാകാശ രംഗത്ത് സാറ്റലൈറ്റുകള്‍, വിക്ഷേപണവാഹനങ്ങള്‍, അനുബന്ധ സംവിധാനങ്ങള്‍, വിക്ഷേപണത്തിന് സ്‌പേയ്‌സ് പോര്‍ട്ട് എന്നിവയില്‍ നൂറ് ശതമാനം വരെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

Top