ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി എടുത്തുമാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും.
ഇന്ധനനികുതി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതും. നിലവില്‍ പെട്രോളിന് 22 ശതമാനവും ഡീസലിന് 28 ശതമാനവുമാണ് സംസ്ഥാനം വാറ്റ് ഈടാക്കുന്നത്.
വിലവര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനാണ് പുതിയ നിര്‍ദ്ദേശം.
ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം എക്‌സൈസ് നികുതി രണ്ടു രൂപ കുറച്ചിരുന്നു.