ന്യൂഡല്‍ഹി: തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം കരട് വിഞ്ജാപനം ഇറക്കി. 200 മീറ്റര്‍ പരിധി എന്നത് 50 മീറ്ററാക്കി ചുരുക്കി. ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്റര്‍ വിട്ടും, മറ്റ് തീരപ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ തുടരുന്ന നിര്‍മാണങ്ങളില്‍ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് പുതിയ വിജ്ഞാപനം.
തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ദ്വീപുകളിലെ നിര്‍മാണത്തിന്റെ പരിധി 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
വിജ്ഞാപനത്തില്‍ തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്നും ഭേദഗതി വരുത്തി.