മൂന്ന് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ആളുകളെന്ന് കേന്ദ്ര സർക്കാർ

ദില്ലി: ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു. കേന്ദ്ര സർക്കാരാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം മാത്രം പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.63 ലക്ഷമാണ്. കുടിയേറിയവരിൽ ഭൂരിപക്ഷവും തെരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് കുടിയേറ്റമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Top