കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ ഭൂരിപക്ഷവും വന്‍കിട കോര്‍പറേറ്റുകളുടെ വായ്പയാണെന്നും ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ പിഴയിനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള തുക 5,309.80 കോടിരൂപയാണെന്നും കരാദ് സഭയില്‍ പറഞ്ഞു. 5 കോടിക്ക് മുകളില്‍ വായ്പയുള്ളവരുടെ കണക്കുകളാണ് സെന്‍ട്രല്‍ റെപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സ് പുറത്ത് വിട്ടത്.2023 മാര്‍ച്ച് 31നുള്ള കണക്കുകള്‍ പ്രകാരം മേല്‍പ്പറഞ്ഞ പരിധിക്കുള്ളില്‍ 2,623 വ്യക്തികളോ സ്ഥാപനങ്ങളോ ഉണ്ടെന്ന് സിആര്‍ഐഎല്‍സിയെ മന്ത്രി പറയുന്നു. ഇത്തരം നടപടികള്‍ കാരണം ബാങ്കുകള്‍ക്ക് കിട്ടാനുള്ള തുക പൂര്‍ണ്ണമായും നഷ്ടപ്പെടില്ലെന്നും, പണം തിരിച്ചു പിടിക്കാനുള്ള മറ്റ് സാദ്ധ്യതകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറയുന്നു.
അഞ്ച് കോടിയില്‍ കൂടുതല്‍ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു ലക്ഷം കോടിയോളം വരും, മന്ത്രി പറയുന്നു. ആരൊക്കെയാണ് വായ്പ തിരിച്ചടക്കാത്തവരെന്ന് മന്ത്രി ലോക്‌സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. അത് ആര്‍ബിഐ ആക്ട് പ്രകാരം വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നായിരുന്നു വിശദീകരണം.റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും എന്നും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ പറഞ്ഞു. എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുമെന്നും ഭഗവത് കരാദ് വ്യക്തമാക്കി.