ഡല്‍ഹി: ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരില് 89 ശതമാനം പേർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
12 നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 75 ശതമാനം പേർക്ക് ആദ്യഡോസ് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യകത്മാക്കി. മൊത്തം 195.67 കോടി ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. 15നും 18 നും ഇടയില്‍ പ്രായമുള്ള 5.99 കോടി പേര് ആദ്യഡോസ് സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിക്കെതിരേ കഴിഞ്ഞ ജനുവരി 16നാണു രാജ്യത്തു പ്രതിരോധ വാക്സിന് തുടങ്ങുന്നത്.