മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അവതരിപ്പിക്കും

പുതുതായി അവതരിപ്പിച്ച മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക ശിക്ഷ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് താത്കാലികമായി പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്കുള്ള പാര്‍ലമെന്റ് പോര്‍ട്ടലിലൂടെ അറിയിച്ചത്. നിയമം പിന്‍വലിച്ച് പാര്‍ലമെന്ററി സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉടനെതന്നെ വീണ്ടും അവതരിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പുതുക്കിയ ബില്ലിനൊപ്പം ജമ്മു കാശ്മീര്‍, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ അസ്സംബ്ലികളില്‍ സ്ത്രീപ്രാതിനിധ്യമുറപ്പാക്കുന്ന ബില്ലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

മറ്റൊന്ന് ഭാരതീയ സുരക്ഷാ സംഹിത എന്ന പേര് നിയമത്തിന്റെ 48-ാമത് അനുച്ഛേദത്തിലാണ് പരാമര്‍ശിച്ചിരിക്കുന്നത്, അത് സാങ്കേതികമായി ശരിയല്ല, ഇത്രയുമാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍. ഈ മാറ്റങ്ങള്‍ മാത്രമാണോ ഇനി അവതരിപ്പിക്കാന്‍ പോകുന്ന നിയമങ്ങളിലുണ്ടാകുക എന്നാണ് അറിയേണ്ടത്.നിലവില്‍ അവതരിപ്പിച്ച നിയമത്തില്‍ പാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെങ്കില്‍ നിരവധി ഭേദഗതികള്‍ വേണ്ടിവരുമെന്നതുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിച്ച് വീണ്ടും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

1860ല്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡ്, 1898ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായിട്ടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. 2023 ഓഗസ്റ്റ് 18 ന് പാര്‍ലമെന്റ് സമിതി പരിഗണിച്ച ബില്ലിന്മേല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നവംബര്‍ 10നാണ്. ആ റിപ്പോര്‍ട്ടില്‍ നല്‍കിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.

 

Top