ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നീക്കം. എ.ടി.എമ്മുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ദിവസവും 500 രൂപയുടെ 500 കോടി നോട്ടുകളാണ് ഇപ്പോള്‍ അടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും വരും ദിവസങ്ങളില്‍ അത് സാധ്യമാവുമെന്നും ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 500 രൂപയുടെ 2,500 കോടി കറന്‍സികള്‍ വിതരണം ചെയ്യും. ഒരു മാസം കൊണ്ട് വിതരണം 70,000 മുതല്‍ 75,000 കോടിയായി ഉയര്‍ത്തുമെന്നും ഗാര്‍ഗ് വ്യക്തമാക്കി.