പ്രകൃതിയെ ‘വരുതിയിലാക്കാൻ’ മോദിയുടെ 5.5 ലക്ഷം കോടിയുടെ പദ്ധതി വരുന്നു

ന്യൂഡല്‍ഹി: 60 നദികളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നദീ സംയോജന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്തെ വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി 5.5 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെക്കുന്നത്.

പദ്ധതി നടപ്പിലായാല്‍ മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് വലിയ നേട്ടം.

അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ മഴ ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പദ്ധതി വേഗത്തിലാക്കുന്നത്.

നര്‍മദ, ഗംഗ, പിന്‍ജാല്‍ തുടങ്ങിയ നദികളെ ബന്ധിപ്പിച്ചുകൊണ്ട് ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതി നടത്തിപ്പിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും നദീസംയോജനത്തിന്റെ ഒന്നാം ഘട്ടം നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top